X

മെക്‌സിക്കോയിലെ ഭുകമ്പം: മരണസംഖ്യ 90 കവിഞ്ഞു

കഴിഞ്ഞ ദിവസവും 5.2 വ്യാപ്തിയില്‍ വീണ്ടും ഭുമികുലുക്കമുണ്ടായി. ആവര്‍ത്തിച്ചുളള ഭുമികുലുക്കം കാരണം ജനങ്ങള്‍ ഭീതിയിലാണ്

മെക്‌സിക്കോയിലെ ജുഷിത്താനിലുണ്ടായ ഭുമികുലക്കത്തില്‍ മരണസംഖ്യ 90 കവിഞ്ഞു. ഭുകമ്പത്തെ തുടര്‍ന്ന് നിരവധി പേര്‍ വീടുവിട്ടുപോയതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആവര്‍ത്തിച്ചുളള പ്രകമ്പനത്തെ തുടര്‍ന്നാണ് ആളുകള്‍ കൂട്ടത്തോടെ നഗരം വിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് നഗരത്തെ കുലുക്കിയ ശക്തമായ ഭുകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 8.1 ആണ് ഭുകമ്പത്തിന്റെ ശക്തി അടയാളപെടുത്തിയത്. 90 പേര്‍ വ്യാഴാഴ്ചതന്നെ മരണപെട്ടു. ദക്ഷിണ മെക്‌സിക്കോ നഗരത്തിലെ ജുഷിത്താന്‍ നഗരത്തിലുളളവരാണ് മരണപെട്ടവരില്‍ കൂടുതലും.
ദുരന്തത്തില്‍ ആയിരകണക്കിനു വീടുകളും വിദ്യാലയങ്ങളും തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദുരന്തത്തെ തുടര്‍ന്ന് ദക്ഷിണ മെക്‌സിക്കോ കനത്ത കുടിവെളളക്ഷാമം അനുഭവപെടുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസവും 5.2 വ്യാപ്തിയില്‍ വീണ്ടും ഭുമികുലുക്കമുണ്ടായി. ആവര്‍ത്തിച്ചുളള ഭുമികുലുക്കം കാരണം ജനങ്ങള്‍ ഭീതിയിലാണ്. നഗരത്തിലെ മിക്ക ചര്‍ച്ചുകളും തകര്‍ന്നതിനാല്‍ ആളുകള്‍ ഞായറാഴ്ച പ്രാര്ത്ഥന നടത്തിയത് തെരുവുകളില്‍ നിന്നായിരുന്നു.

 

 

This post was last modified on September 11, 2017 12:31 pm