X

ഭൂമിക്കു വേണ്ടി ഒരു മണിക്കൂര്‍; ലൈറ്റുകള്‍ അണച്ച് നമുക്ക് പങ്കാളികളാകാം

 ഭൂമിക്കു വേണ്ടി ഒരു മണിക്കൂര്‍ ലൈറ്റുകള്‍ എല്ലാം അണച്ച് ലോകം മുഴുവന്‍ ഇന്ന് ഒരേ സമയം ഭൗമ മണിക്കൂര്‍ കൊണ്ടാടുന്നു. ലോകോത്തര സന്നദ്ധ സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ ലോകമെമ്പാടും ലൈറ്റുകള്‍ അണച്ച് അണിചേരുന്നത്.

ആദ്യത്തെ ഭൗമ മണിക്കൂര്‍ നടന്നത് 2007 മാര്‍ച്ച് 31ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു 2.2മില്ല്യന്‍ ജനങ്ങളും രണ്ടായിരത്തോളം വ്യാപാരസ്ഥാപനങ്ങളും അന്നു ലൈറ്റുകള്‍ അണച്ച് ഇതിനു പിന്തുണ നല്‍കുകയുണ്ടായി. ഈ ഭൗമ മണിക്കൂറിലും നമുക്ക് അണിചേരാം. ഭൂമിക്കുവേണ്ടിയുള്ള ഈ കര്‍മ്മപരിപാടിയില്‍ വൈ്ദ്യുതി വിളക്കുകള്‍ ഒഴിവാക്കി നമുക്കും പങ്കാളികളാകാം

This post was last modified on December 27, 2016 2:54 pm