X

മകൾക്ക് പോളിയോ കൊടുക്കാൻ വിസമ്മതിച്ചു; പാക് താരം ഫവാദ് ഖാനെതിരെ കേസ്

തന്റെ മകൾക്ക് പോളിയോ വാക്സിൻ നൽകാൻ വിസമ്മതിച്ച പാക് നടന്‍ ഫവാദ് ഖാനെതിരെ പൊലീസ് കേസ്സെടുത്തു. ഫൈസൽ ടൗൺ പൊലീസാണ് കേസ്സെടുത്തത്. നടനടക്കം ആറു പേർക്കെതിരെ ഈ പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസ്സെടുത്തിട്ടുണ്ട്. ഫവാദ് ഖാന്റെ ഭാര്യയാണ് പോളിയോ നൽകുന്നതിനെ എതിർത്തതെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിരോധ കുത്തിവെയ്പ്പുകളെല്ലാം യുകെയിൽ നിന്നും എടുത്തുകൊള്ളാം എന്ന നിലപാടിലായിരുന്നു കുടുംബമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതിനെ മുഖവിലയ്ക്കെടുക്കാൻ അധികൃതർ തയ്യാറായില്ല. പാകിസ്താനിൽ പോളിയോ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി മുമ്പോട്ട് കൊണ്ടു പോകുകയാണ് സര്‍ക്കാർ.

ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ ഫവാദും കുടുംബവും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏ ദില്‍ഹേ മുഷ്‌കില്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ ഫവദ് ഖാന്‍ അവതരിപ്പിച്ചിരുന്നു. റണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ.

Related Post
Leave a Comment