X

മുൻ മലേഷ്യൻ പ്രസിഡണ്ട് നജിബ് റസാക്കിന് രാജ്യം വിടുന്നതിന് നിരോധനം

2015ല്‍ ഈ ആരോപണം ശക്തമായപ്പോൾ നജീബിനെ താഴെയിറക്കാൻ പ്രതിപക്ഷം ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അവയൊന്നും വിലപ്പോയില്ല.

മെയ് 9ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് അധികാരത്തിൽ നിന്നും പുറത്തായ മുൻ പ്രധാനമന്ത്രി നജീബ് റസാക്ക് രാജ്യം വിടരുതെന്ന് മലേഷ്യൻ സർക്കാർ ഉത്തരവിറക്കി. ഇന്തോനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്ക് കുടുംബസമേതം പോകാൻ നജീബ് തയ്യാറെടുക്കവെയാണ് ഇമിഗ്രേഷൻ വകുപ്പ് ഉത്തരവിറക്കിയത്.

ഇമിഗ്രേഷൻ വകുപ്പിന്റെ ഇടപെടൽ വന്നതോടെ നജീബ് യാത്രയിൽ നിന്നും പിന്മാറി. താനും തന്റെ കുടുംബവും മലേഷ്യയിൽ തന്നെ നിൽക്കുമെന്ന് നജീബ് അറിയിച്ചു.

ബില്യൺകണക്കിന് ഡോളറിന്റെ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നജീബ് റസാക്കിന് അധികാരമൊഴിയേണ്ടി വന്നിരിക്കുന്നത്. മലേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ വൺ മലേഷ്യ ഡവലപ്മെന്റ് ബേഹാഡിൽ നടന്ന അഴിമതിയാണ് ഇവയിൽ പ്രധാനം. 4,425 കോടി രൂപയുടെ അഴിമതിയാണ് ഇതിൽ നജീബ് നടത്തിയതെന്നാണ് ആരോപണം.

2015ല്‍ ഈ ആരോപണം ശക്തമായപ്പോൾ നജീബിനെ താഴെയിറക്കാൻ പ്രതിപക്ഷം ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അവയൊന്നും വിലപ്പോയില്ല.

മെയ് 10ന് പ്രതിപക്ഷ സഖ്യമായ പകതാൻ ഹാരപാൻ തെരഞ്ഞെടുപ്പ് വിജയിച്ചു. ഇടതു ചായ്‍വുള്ള പാർ‌ട്ടികൾ കൂടി ചേര്‍ന്നാണ് ഈ സഖ്യം രൂപപ്പെടുത്തിയത്. മഹാതിർ മുഹമ്മദാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി.

1981 മുതൽ 2003 വരെ മലേഷ്യൻ പ്രധാനമന്ത്രിയായി റെക്കോർഡ് സൃഷ്ടിച്ചയാളാണ് മഹാതിർ. ഇപ്പോള്‍ 94 വയസ്സുണ്ട് ഇദ്ദേഹത്തിന്.