X

ലാഹോറിൽ സൂഫി പള്ളിക്കു നേരെ ആക്രമണം; 5 മരണം

പഞ്ചാബ് പ്രവിശ്യയിലെ പ്രശസ്തമായ ദേവാലയമാണിത്.

ലാഹോറിലെ ഒരു സൂഫി ദേവാലയത്തിനു പുറത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദാത ദർബാർ സൂഫി പള്ളിയുടെ രണ്ടാം ഗേറ്റിലാണ് സ്ഫോടനം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ പ്രശസ്തമായ ദേവാലയമാണിത്.

രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. വേറെയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

പൊലീസുദ്യോഗസ്ഥരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് ലാഹോർ പൊലീസ് മേധാവി ഘസൻഫർ അലി പറയുന്നത്. ആക്രമണം നടക്കുമ്പോൾ നൂറുകണക്കിന് ഭക്തർ ആരാധനാലയത്തിന്റെ അകത്തും പുറത്തുമായി ഉണ്ടായിരുന്നു. ഒരു പൊലീസ് വാഹനത്തിനു നേർക്കാണ് ആക്രമണമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നു.

ആരാണ് ആക്രമണം നടത്തിയതെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല ഇതുവരെ. ആക്രമണത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശക്തിയായി അപലപിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആക്രമണത്തിനു ശേഷം സൂഫി പള്ളി പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.

This post was last modified on May 8, 2019 12:13 pm