X

മെക്സിക്കോയിൽ വിമാനം തകർന്നു വീണ് തീപ്പിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പരിക്കേറ്റ രണ്ട് യാത്രക്കാരുടെ സ്ഥിതി ഗുരുതരമാണെന്ന് ഡ്യൂറംഗോ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

മെക്സിക്കോയിൽ തകർന്നു വീണ് തീപ്പിടിച്ച വിമാനത്തിലെ 103 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ടെക്കോഫ് ചെയ്ത് അൽപസമയത്തിനകം തകർന്നു വീഴുകയായിരുന്നു എയ്റോമെക്സിക്കോയുടെ വിമാനം.

97 മുതിർന്നവരും രണ്ട് കുട്ടികളും അടങ്ങുന്നതായിരുന്നു യാത്രക്കാർ. അഞ്ച് വിമാനജീവനക്കാരുമുണ്ടായിരുന്നു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെങ്കിലും ആർക്കും മരണം സംഭവിച്ചിട്ടില്ല. ‘ദൈവാധീനം കൊണ്ട് മൃതശരീരങ്ങളൊന്നും തിരച്ചിലിൽ കണ്ടെത്താനായില്ലെ’ന്ന് മെക്സിക്കോയിലെ ഡ്യൂറംഗോ സ്റ്റേറ്റിന്റെ ഗവർണർ പറഞ്ഞു.

പരിക്കേറ്റ രണ്ട് യാത്രക്കാരുടെ സ്ഥിതി ഗുരുതരമാണെന്ന് ഡ്യൂറംഗോ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിമാനം പറന്നുയർന്നയുടനെ അതിശക്തമായൊരു കാറ്റ് വരികയായിരുന്നുവെന്ന് ഔദ്യോഗിക വിശദീകരണം പറയുന്നു. കാറ്റത്ത് നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന്റെ ഇടത് ചിറക് നിലത്ത് മുട്ടുകയും തകർന്നു വീഴുകയും ചെയ്തു.

This post was last modified on August 1, 2018 3:51 pm

Related Post
Leave a Comment