X

പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് സൗദി അറേബ്യ

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപം സംഭവിക്കാൻ പോകുകയാമെന്ന് പാകിസ്താൻ. സൗദിയിൽ നിന്നാണ് നിക്ഷേപം വരുന്നത്. ധനകാര്യമന്ത്രി അസദ് ഉമർ ആണ് ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ എത്രയാണ് നിക്ഷേപമെന്നത് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ഇസ്ലാമാബാദിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അസദ് ഈ പ്രഖ്യാപനം നടത്തിയത്. എത്രയാണ് നിക്ഷേപമെന്നത് ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സൽമാൻ രാജകുമാരനിൽ നിന്നുള്ള സന്ദേശങ്ങൾ വന്നു കൊണ്ടിരിക്കുകയാണെന്നും അസദ് വെളിപ്പെടുത്തി.

ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം പാശ്ചാത്യ രാജ്യങ്ങൾ സൗദിയെ വൻതോതിൽ ഒറ്റപ്പെടുത്തിയിരുന്നു. ഖഷോഗി വധം നടന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം സൽമാൻ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ‌ നിന്നും നിരവധി രാജ്യങ്ങൾ വിട്ടു നിൽക്കുകയും ചെയ്തു. എന്നാൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഗമത്തിൽ പങ്കെടുത്തു. ഇതിന്റെ പ്രത്യുപകാരമെന്ന നിലയിലാമ് നിക്ഷേപം വരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.