X

ട്രംപിന്റെ ‘ജറുസലെം നയം’ അന്താരാഷ്ട്ര നിയമലംഘനം: പലസ്തീന്‍ പ്രസിഡണ്ട്

അതെസമയം, ജറുസലെമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്ന് ലോകനേതാക്കളോട് തുര്‍ക്കി പ്രസിഡണ്ട് ത്വൊയ്യിബ് എര്‍ദോഗന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി മുസ്ലിം രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ച യുഎസ് നടപടി റദ്ദാക്കണമെന്നും എര്‍ദോഗാന്‍ ആവശ്യപ്പെട്ടു

യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ‘ജറുസലെം നയം പ്രഖ്യാപനം’ രാജ്യാന്തര നിയമത്തിന്റെ ലംഘനമെന്ന് പലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ഈ തിരുമാനം ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ജറുസലെം എല്ലായ്‌പ്പോഴും പലസ്തീന്റെ മാത്രം തലസ്ഥാനമായിരിക്കുമെന്നും അബ്ബാസ് പറഞ്ഞു. തുര്‍ക്കിയില്‍ അടിയന്തിരമായി ചേര്‍ന്ന മുസ്ലിം നേതാക്കളുടെ യോഗത്തിലാണ് അബ്ബാസിന്റെ പ്രതികരണം.

ജറുസലെം ഒരു അമേരിക്കന്‍ നഗരമെന്നപ്പോലെയാണ് ട്രംപ് അതിനെ ഇസ്രായേലിനു നല്‍കിയത്. അതുവഴി യുഎസ് അന്താരാഷ്ട്ര നിയമങ്ങള്‍ അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സയണിസറ്റുകള്‍ക്ക് ഒരു സമ്മാനമെന്ന നിലക്കാണ് ട്രംപിന്റെ ഈ നടപടിയെന്നും അദ്ദേഹം വിശദമാക്കി. മധ്യപൗരസ്ത്യദേശത്തെ സമാധാന ശ്രമങ്ങളില്‍ ഇസ്രായേലിനു അനുകൂലമായി യുഎസ് ഇടപ്പെടുന്നത് അംഗീകരിക്കാനാവില്ല. ജറുസലെം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കാതെ ഒരു സമാധാനവും സ്ഥിരതയും മധ്യപൂര്‍വേഷ്യയില്‍ ഉണ്ടാകില്ലെന്നും അബ്ബാസ് വ്യക്തമാക്കി.

അതെസമയം, ജറുസലെമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്ന് ലോകനേതാക്കളോട് തുര്‍ക്കി പ്രസിഡണ്ട് ത്വൊയ്യിബ് എര്‍ദോഗന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി മുസ്ലിം രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ച യുഎസ് നടപടി റദ്ദാക്കണമെന്നും എര്‍ദോഗാന്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ തിരുമാനം ലോകത്തെ അവസാനിക്കാത്തെ അഗ്നിയിലേക്കാണ് നയിക്കുമെന്ന് ആശങ്ക യോഗത്തില്‍ സംസാരിച്ച തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കാവുസോഗ്‌ലു പങ്ക് വെച്ചു.