X

അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഓം മന്ത്രിക്കണം

അഴിമുഖം പ്രതിനിധി

ലോക യോഗ ദിനമായ ജൂണ്‍ 21-ന് പാലിക്കേണ്ട ചട്ടങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ആയുഷിന്റെ സര്‍ക്കുലര്‍ രാഷ്ട്രീയ വിവാദമാകുന്നു. യോഗ ദിവസത്തെ 45 മിനിട്ട് നീളുന്ന യോഗ പരിപാടിക്ക് മുമ്പായി പങ്കെടുക്കുന്നവര്‍ വേദ മന്ത്രങ്ങളും ഓമും മന്ത്രിക്കണമെന്ന നിര്‍ദ്ദേശം മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം കാണുന്നത്.

യോഗയുടെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് പ്രാര്‍ത്ഥനയോടെ വേണം യോഗ ആരംഭിക്കാനെന്ന് ആയുഷ് മന്ത്രാലയം യോഗ ചട്ടങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാര്‍ നിയോഗ വിദഗ്ദ്ധരുടെ പാനലാണ് ചട്ടം രൂപീകരിച്ചത്. ഇത് സര്‍ക്കാര്‍ വകുപ്പുകളിലും കോളെജുകളിലും സ്‌കൂളുകളിലും സര്‍വകലാശാലകളിലും നടപ്പിലാക്കുന്നത് അയച്ചു കൊടുക്കുകയും ചെയ്തു.

മതപരമായ വിവേചനം കാണിക്കുന്നുവെന്ന വിവാദം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ ചട്ടങ്ങള്‍ നിര്‍ബന്ധമല്ലെന്നാണ് ആയുഷ് മന്ത്രാലയത്തിന്റെ നിലപാട്. യോഗയില്‍ ഓം ചൊല്ലുന്നത് നിര്‍ബന്ധമല്ലെന്നും ആ സമയത്ത് നിശബ്ദരായി ഇരിക്കാമെന്നും മന്ത്രാലയം വിശദീകരിക്കുന്നു.

 

This post was last modified on December 27, 2016 4:08 pm