X

വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ

അഴിമുഖം പ്രതിനിധി

വെള്ളാപ്പള്ളി നടേശന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ശനിയാഴ്ച കണിച്ചുകുളങ്ങരയില്‍ എത്തിയിരുന്നു. 13 സി.ഐ.എസ്.എഫ്. ജവാന്മാര്‍ ഇന്ന് വെള്ളാപ്പള്ളിയുടെ കണിച്ചു കുളങ്ങരയിലെ വസതിയില്‍ എത്തും. വീടിന് 24 മണിക്കൂര്‍ കാവലും വെള്ളാപ്പള്ളിയുടെ പൊതുപരിപാടികളും ഇനി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. അല്‍ ഉലമ എന്ന തീവ്രവാദി സംഘടനയുടെ ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്. കൂടാതെ സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകത്തില്‍ വെള്ളാപ്പള്ളി നടേശനു പങ്കുണ്ടെന്ന വെളിപ്പെടുത്തലുകള്‍ വന്നതിനുശേഷം തനിക്ക് വധ ഭീഷണി ഉണ്ടായതായി വെള്ളാപ്പള്ളി അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിനു സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കളും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെ സമീപിച്ചിരുന്നു.

 

 

This post was last modified on December 27, 2016 3:40 pm