X

എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

ഒരു നിമിഷം രാധാകൃഷ്ണന്‍ പതറി. "നിങ്ങളെന്താ മുഖത്ത് നോക്കി പേടിപ്പിക്കാ"? എന്ന് വീണ്ടും രാധാകൃഷ്ണന്‍.

“ഞാന്‍ എല്ലാവരേയും പമ്പയിലേക്ക് കടത്തിവിടാം. ട്രാഫിക് ബ്ലോക് ഉണ്ടായാല്‍ താങ്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?” എന്നാണ് കേന്ദ്ര മന്ത്രിയും തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണനോട്, നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയുടെ ചോദ്യം. താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നായിരുന്നു പൊന്‍ രാധാകൃഷ്ണന്റെ മറുപടി. “അതാണ് ഞങ്ങളും പറയുന്നത്, ആരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല” എന്ന് ചിരിച്ചുകൊണ്ട് യതീഷ് ചന്ദ്ര പറഞ്ഞപ്പോള്‍ തൊട്ടടുത്ത് നിന്നിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പ്രകോപിതനായി തട്ടിക്കയറി. “നിങ്ങള്‍ ചെയ്യേണ്ട പണി നിങ്ങള്‍ ചെയ്യാത്തതിന് മന്ത്രിയോട് ചൂടാവാ?” എന്ന് എഎന്‍ രാധാകൃഷ്ണന്‍. തന്നോട് തട്ടിക്കയറിയ രാധാകൃഷ്ണനോട് പൊലീസുകാരന്റെ അധികാരഗര്‍വ് പ്രകടമാക്കുന്ന രൂക്ഷമായ ഒരു നോട്ടവുമായി യതീഷ് ചന്ദ്ര, എഎന്‍ രാധാകൃഷ്ണന് നേര്‍ക്ക് തിരിഞ്ഞു. ഒരു നിമിഷം രാധാകൃഷ്ണന്‍ പതറി. “നിങ്ങളെന്താ മുഖത്ത് നോക്കി പേടിപ്പിക്കാ”? എന്ന് വീണ്ടും രാധാകൃഷ്ണന്‍. യതീഷ് ചന്ദ്ര വീണ്ടും പൊന്‍ രാധാകൃഷ്ണനുമായി സംസാരിക്കാന്‍ തുടങ്ങി.

വീഡിയോ:

This post was last modified on November 21, 2018 3:24 pm

Related Post
Leave a Comment