X

യെമനിൽ വ്യോമാക്രമണം അവസാനിപ്പിച്ചതായി സൌദി

അഴിമുഖം പ്രതിനിധി

യെമനിലെ ഹൂതി വിമതര്‍ക്കെതിരെയുള്ള വ്യോമാക്രമണം അവസാനിപ്പിച്ചതായി സൌദി. ഇത് സംബന്ധിച്ച് ഇന്നലെയാണ് പ്രഖ്യാപനമുണ്ടായത്. നാലാഴ്ചയായി ഹൂതി വിമതർക്കെതിരെ സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തി വരുന്നു. അതെസമയം വ്യോമാക്രമണം നിര്‍ത്തിയാലും യെമനിലേക്കുള്ള നാവികോപരോധവും വിമതനീക്കങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയും തുടരുമെന്ന് സൌദി വ്യക്തമാക്കി.

സൗദിക്കും അയല്‍രാജ്യങ്ങള്‍ക്കുമുള്ള ഭീഷണി ഇല്ലാതാക്കിയെന്ന് സൗദിസേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസ്സിരി പറഞ്ഞു. വിമതരുടെ കൈവശമുണ്ടായിരുന്ന മിസൈലുകള്‍ നശിപ്പിച്ചതായും വക്താവ് അവകാശപ്പെട്ടു. യെമനില്‍ രാഷ്ട്രീയപരിഹാരത്തിനുള്ള ശ്രമമാണ് ഇനി ഉണ്ടാവുകയെന്നും ഭീകരതയെ ചെറുക്കാനും രാഷ്ട്രനിര്‍മാണത്തിനും യെമന്‍ ഭരണകൂടത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമാക്രമണവും ആഭ്യന്തരയുദ്ധവും രൂക്ഷമായതോടെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ യെമനില്‍നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചിരുന്നു. 

This post was last modified on December 27, 2016 2:57 pm