X

യെമനില്‍ കുടുങ്ങിയവരേയും കൊണ്ടുള്ള കപ്പലുകള്‍ കൊച്ചിയിലെത്തി

അഴിമുഖം പ്രതിനിധി

യെമനില്‍ കുടുങ്ങിയവരെ രക്ഷിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍കൂടി കൊച്ചിയിലെത്തി. എം.വി. കോറല്‍സ്, എം.വി. കവരത്തി എന്നീ കപ്പലുകളാണ് എത്തിയത്. 457 യാത്രക്കാരാണ് ഈ കപ്പലുകളില്‍ ഉള്ളത്. ഇക്കഴിഞ്ഞ 12നാണ് കപ്പലുകള്‍ യെമനില്‍ നിന്നും പുറപ്പെട്ടത്.

16 മലയാളികളാണ് രണ്ട് കപ്പലുകളിലുമായുള്ളത്. ഇന്ത്യയില്‍ നിന്നുള്ളവരെ കൂടാതെ ബംഗ്ലാദേശ്, യെമന്‍ സ്വദേശികളും കപ്പലിലുണ്ട്. ബംഗ്ലാദേശ് സ്വദേശികളെ വിമാന മാര്‍ഗം ധാക്കയിലേയ്ക്ക് കൊണ്ട് പോകും. യാത്രാ രേഖകള്‍ കൈവശമുള്ള യെമന്‍ സ്വദേശികളെ കൊച്ചിയിലിറക്കാനും ബാക്കിയുള്ളവരെ മുംബൈക്കു കൊണ്ടുപോകാനുമാണു പദ്ധതി.

യാത്രക്കാരെ സ്വീകരിക്കാന്‍ മന്ത്രി കെ.സി. ജോസഫും എറണാകുളം ജില്ലാ കളക്ടറും തുറമുറഖത്തെത്തിയിരുന്നു.

This post was last modified on December 27, 2016 2:57 pm