X

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ശാശ്വതപരിഹാരത്തിന് ശ്രമം; ശ്രീലങ്കന്‍ പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ശാശ്വത പരിഹരത്തിനാണ് ശ്രമിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. കേരളത്തിലെത്തിയ റെനില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ലങ്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. അതുപോലെ ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേന ഇന്ത്യ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമാണിതെന്നും റെനില്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് റെനില്‍ വിക്രമസിംഗെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്നത്. പത്‌നി പ്രഫ. മൈത്രി വിക്രമസിംഗെ, ഹിന്ദുമത കാര്യ, പുനര്‍നിര്‍മ്മാണ മന്ത്രി സി.എം. സ്വാമിനാഥന്‍, റിട്ട. ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡബ്ല്യു. ഡബ്ല്യു. വിക്രമസിംഗെ, പി എസ് ഒ അശോക് അരിയവന്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ ഡബ്ല്യു. ഹെര്‍ത്ത് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

This post was last modified on December 27, 2016 2:57 pm