X

യെമനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വ്യോമ-നാവികസേനാ വിമാനങ്ങളും

അഴിമുഖം പ്രതിനിധി

യെമനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി വ്യോമസേനയുടെയും നാവികസേനയുടെയും സഹായത്തോടെ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങും. ഇതിന് മേല്‍നോട്ടം വഹിക്കാനായി വിദേശസഹമന്ത്രി ജനറല്‍ വി.കെ. സിങ് ചൊവ്വാഴ്ച യെമന്റെ അയല്‍രാജ്യമായ ജിബൂട്ടിയിലെത്തും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. 

400 ഇന്ത്യക്കാരെ യെമനിലെ ഏദന്‍ തുറമുഖത്തുനിന്ന് കപ്പല്‍മാര്‍ഗം ഇന്ന് ജിബൂട്ടിയിലെത്തിക്കും. അവിടെ നിന്ന് ഇവരെ കൊണ്ടു വരുന്നതിന് വ്യോമസേനയുടെ രണ്ട് സി17 വിഭാഗത്തിലെ ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജിബൂട്ടിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. ഏദനില്‍നിന്ന് വാടകയ്‌ക്കെടുത്ത കപ്പലിലാണ് ഇവരെ ജിബൂട്ടിയിലെത്തിക്കുന്നത്. സംഘര്‍ഷ മേഖലയിലുള്ള ഐ.എന്‍. എസ്. സുമിത്രയ്ക്ക് പുറമേ, നാവികസേനയുടെ രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഉപയോഗിക്കും. ഐ.എന്‍.എസ്. മുംബൈ, ഐ.എന്‍.എസ്. തര്‍ക്കഷ് എന്നിവ ഇതിനായി വിട്ടുനല്‍കാന്‍ നാവികസേനയോട് ആവശ്യപ്പെട്ടു.

This post was last modified on December 27, 2016 2:54 pm