X

യോഗ മതപരമായ ആചാരം അല്ല, വിവാദങ്ങള്‍ അനാവശ്യം; ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍

യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സര്‍വ സൂക്തി ഐക്യ മന്ത്രം ചൊല്ലിയതിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മറുപടി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് വിശദീകരണം നല്കിയിരിക്കുന്നത്. 

യോഗ ഒരു മതപരമായ ആചാരം അല്ല, വിവാദങ്ങള്‍ അനാവശ്യം. യോഗ ഒരു മതപരമായ ആചാരം ആയിട്ടില്ല സംഘടിപ്പിക്കുന്നതെന്നും യോഗാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതിന് താന്‍ അന്വേഷണം ആവശ്യപെട്ടതായുള്ള വാര്‍ത്ത മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്. രാജ്യാന്തര യോഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പൊതുവായി ഒരു മതത്തിന്റേതല്ലാത്ത കീര്‍ത്തനം ചൊല്ലിയത് തെറ്റായി പോയെന്ന് താന്‍ പറഞ്ഞിരുന്നു. മതത്തിന്റെ ഭാഗമല്ലാത്തതും ഏല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ പ്രാര്‍ത്ഥനാഗാനമാണ് ആലപിക്കേണ്ടിയിരുന്നത്. അത്തരത്തിലുള്ള പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ഉണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ കവിതകള്‍ അത്തരത്തിലുള്ളവയാണ്. യോഗ ഒരു മതവിഭാഗത്തിന്റെ മാത്രമല്ല. യോഗയില്‍ മതേതരത്വം കാത്തു സൂക്ഷിക്കണം. രാജ്യത്ത് മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ഥിക്കുന്നതിനുള്ള അവകാശമുണ്ട്. ഇത് താന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അല്ലാതെ കീര്‍ത്തനം ആലപിച്ചതിന് താന്‍ അന്വേഷണം ആവശ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ തെറ്റാണ്.

This post was last modified on December 27, 2016 4:17 pm