X

കര്‍ണാടകയില്‍ യുവ ദളിത് എഴുത്തുകാരനെ ആക്രമിച്ചു

അഴിമുഖം പ്രതിനിധി

കര്‍ണാടകയില്‍ യുവ ദളിത് എഴുത്തുകാരന് നേരേ ആക്രമണം. മധ്യ കര്‍ണാടകയിലെ ദേവനഗരെയില്‍ ഇന്നലെയാണ് സംഭവം ഉണ്ടായത്. 23-കാരനായ ഹച്ചാംഗി പ്രസാദിനെയാണ് അദ്ദേഹത്തിന്റെ എഴുത്ത് ഹിന്ദു വിരുദ്ധം എന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. ദേവനഗരെ സര്‍വകലാശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥിയായ പ്രസാദിനെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് പ്രസാദിനെ അക്രമികള്‍ കൂട്ടികൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മര്‍ദ്ദിച്ചത്. അക്രമി സംഘത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രസാദ് എഴുതിയ പുസ്തകമാണ് ആക്രമണത്തിന് കാരണമായത്. 2014-ല്‍ പുസ്തകം പുറത്തു വന്നതിന് ശേഷം ഭീഷണികള്‍ വരുമായിരുന്നു. ഇന്ത്യയിലെ ദളിതുകളെ കുറിച്ചുള്ള ലേഖനങ്ങളും കവിതകളുമാണ് പുസ്തകത്തില്‍ ഉണ്ടായിരുന്നത്. പ്രസാദ് ജാതിയെ കുറിച്ച് സംസാരിക്കുന്നുവെന്നും അദ്ദേഹം എഴുതുന്നത് ഹിന്ദു വിരുദ്ധമാണെന്നും പറഞ്ഞു കൊണ്ടാണ് അവര്‍ മര്‍ദ്ദിച്ചത് എന്ന് പ്രസാദ് പറയുന്നു. അവര്‍ പ്രസാദിന്റെ മുഖത്ത് കുങ്കുമം പൂശുകയും ചെയ്തു. പ്രസാദിന്റെ കൈവിരലുകല്‍ വെട്ടികളയുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

This post was last modified on December 27, 2016 3:24 pm