X

പി.സി.ജോർജിൻറെ കോലം കത്തിച്ചവർക്കെതിരെ നടപടി വേണം; യൂത്ത് ഫ്രണ്ട് എം പി.സി. വിഭാഗം

അഴിമുഖം പ്രതിനിധി

യൂത്ത് ഫ്രണ്ട് എം പി.സി.ജോർജ് വിഭാഗത്തിൻറെ അടിയന്തിര യോഗം തൊടുപുഴയിൽ ചേർന്നു. പി.സി. ജോർജിൻറെ കോലം കത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യോഗം ചേർന്നത്. ആവശ്യമുന്നയിച്ച് കെഎം മാണിക്കും, പി.ജെ ജോസഫിനും കത്ത് നൽകും.

കോലം കത്തിച്ചവരെ പുറത്താക്കുംവരെ പ്രതിഷേധം ശക്തമായി തുടരാനാണ് തീരുമാനം. കഴിഞ്ഞ ദിവസം തൊടപുഴയിലും പുതുപ്പള്ളിയിലുമടക്കം വിവിധ സ്ഥലങ്ങളിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പി.സി.ജോർജിൻറെ കോലം കത്തിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം കോലം കത്തിക്കാനെത്തിയവരും പി.സി. ജോർജിനെ അനുകൂലിക്കുന്ന വിഎസ്ഡിപി പ്രവർത്തകരും തമ്മിൽ സംഘർഷവും നടന്നിരുന്നു.

This post was last modified on December 27, 2016 2:54 pm