X

സാക്കിര്‍ നായിക്കിനെതിരെ തീവ്രവാദ നിരോധന നിയമം പ്രകാരം കേസിന് സാധ്യത

അഴിമുഖം പ്രതിനിധി

വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായികിനെതിരെ തീവ്രവാദ നിയമം പ്രകാരം കേസിന് സാധ്യത.50ല്‍ അധികം പേരെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസ് ചാര്‍ജ്ജ് ചെയ്യപ്പെടുക എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്റെ പ്രവര്‍ത്തനം നിരോധിക്കപ്പെടാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നായിക്കിന്റെ വിവാദപരമായ പ്രഭാഷണങ്ങള്‍ പലരെയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്. ഭീകരവാദികളായ ഫിറോസ്‌ ദേശ്‌മുഖ്, ഖതീല്‍ അഹമെദ് സിദ്ദിഖി, അഫ്ഷ ജബീന്‍ എന്നിവര്‍ സാക്കിര്‍ നായിക്കിന് എതിരായി മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ഇയാളുടെ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ ശേഖരിച്ച് ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 2:38 pm