X

സീക്ക വൈറസ്: റിയോ ഒളിമ്പിക്‌സ് മാറ്റിവയ്ക്കില്ല

അഴിമുഖം പ്രതിനിധി

സീക്ക വൈറസ് പടരുന്നത് കാരണം ബ്രസീലില്‍ നടക്കാനിരിക്കുന്ന റിയോ ഒളിമ്പിക്‌സ് വേദി മാറ്റുകയോ തിയതി നീട്ടി വയ്ക്കുകയോ വേണമെന്ന നിര്‍ദ്ദേശം ലോകാരോഗ്യ സംഘടന തള്ളി. പ്രമുഖ 100-ല്‍ അധികം ശാസ്ത്രജ്ഞര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് തുറന്ന കത്ത് അയച്ചിരുന്നു. കൂടാതെ സീക്ക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യ സംഘടന പുനപരിശോധിക്കണമെന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരുന്നു.

ഒളിമ്പിക്‌സ് വേദി മാറ്റുകയോ നീട്ടിവയ്ക്കുകയോ വേണ്ടതില്ലെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടേയും തീരുമാനം. ഒരു വര്‍ഷം മുമ്പാണ് കൊതുകുകളിലൂടെ സീക്ക വൈറസ് പടര്‍ന്നു തുടങ്ങിയത്. ഗര്‍ഭസ്ഥ ശിശുക്കളേയാണ് ഈ വൈറസ് ബാധിക്കുന്നത്.

ഓക്‌സ്ഫഡ്, ഹാര്‍വാഡ്, യെല്‍ സര്‍വകലാശാലകളിലെ 150 ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമാണ് കത്ത് ഒപ്പിട്ടിരിക്കുന്നത്. സീക്കയെ തടയുന്നതില്‍ ബ്രസീല്‍ പാരജയപ്പെട്ടുവെന്ന് കത്തിലവര്‍ ആരോപിക്കുന്നുണ്ട്.

This post was last modified on December 27, 2016 4:06 pm