X

100 രൂപ നോട്ടുകള്‍ക്ക് ക്ഷാമം, ജനങ്ങള്‍ ദുരിതത്തില്‍

അഴിമുഖം പ്രതിനിധി

500ന്‌റേയും 1000ന്‌റേയും നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാരിന്‌റെ നടപടി രാജ്യത്തെ ജനങ്ങളെ വലയ്ക്കുന്നു. ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുന്നിലും പോസ്റ്റ് ഓഫീസുകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പണം നിറച്ച എടിഎമ്മുകള്‍ പലതും പെട്ടെന്ന് തന്നെ കാലിയായി. 100 രൂപ നോട്ടുകളുടെ ലഭ്യതക്കുറവ് വലിയ പ്രശ്‌നമായിരിക്കുകയാണ്.

ബാങ്കുകളുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്. എടിഎമ്മുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നാണ് വിവരം. നിലവില്‍ രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളില്‍ 40 ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. പരമാവധി 2000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ കഴിയുന്നത്. ഇത് 18ന് ശേഷം 4000 ആക്കിയേക്കും. പോസ്റ്റ് ഓഫീസുകളില്‍ ബാങ്കുകളില്‍ നിന്ന് ആവശ്യമായ പണമെത്തുന്നില്ല. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ കടുത്ത ദുരിതത്തിലാണ്.

സ്വകാര്യ ആശുപത്രികളില്‍ മിക്കവയും 500ന്‌റേയും 1000ന്‌റേയും നോട്ടുകള്‍ വാങ്ങാന്‍ വിസമ്മതിക്കുന്നത് രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മുംബയില്‍ ഇത്തരത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ട് നവജാത ശിശു മരിച്ചു. പണമില്ലാത്തതിനാല്‍ മധ്യപ്രദേശില്‍ ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിച്ചു. ഡല്‍ഹി ചാന്ദ്നി ചൗക്കില്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ ഉന്തും തള്ളുമുണ്ടായി.

This post was last modified on December 27, 2016 2:18 pm