X

ആയിരവും അഞ്ഞൂറും വേണ്ടെന്ന് ആശുപത്രിയധികൃതര്‍; നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു

അഴിമുഖം പ്രതിനിധി

ആയിരം അഞ്ഞൂറിന്റെ നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രിയധികൃതര്‍ തയ്യാറാകാതിരുന്നതിന്റെ ഫലമായി നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു. മുംബൈയിലാണ് സംഭവം. ഇപ്പോള്‍ തന്റെ കൈയിലുള്ള പണം സ്വീകരിക്കണമെന്നും പിന്നീടു താന്‍ പോയി പണം എടുത്തുകൊണ്ടുവരാമെന്നും കുഞ്ഞിന്റെ പിതാവായ ജഗദീശ് ശര്‍മ പലതവണ പറഞ്ഞുനോക്കിയിട്ടും ആയിരവും അഞ്ഞൂറും നോട്ടുകള്‍ സ്വീകരിക്കില്ലെന്ന പിടിവാശിയില്‍ നില്‍ക്കുകയായിരുന്നു ആശുപത്രിയധികൃതര്‍. ആശുപത്രികള്‍ ആയിരവും അഞ്ഞൂറും സ്വീകരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുമ്പോഴാണ് ഇത്തരമൊരു ദുരന്തം നടന്നതെന്ന് ഓര്‍ക്കണം.

അതേസമയം അശുപത്രിയധികൃതര്‍ക്കെതിരേ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ജഗദീശ് ശര്‍മയോട് പരാതി സ്വീകരിക്കാമെന്നും പക്ഷെ നടപടിയെടുക്കുക പ്രയാസമാണെന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന ആക്ഷേപമുണ്ട്. മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിന് ജഗദീശിന്റെ പരാതി കൈമാറാമെന്നാണു പൊലീസ് പറയുന്നത്.

This post was last modified on December 27, 2016 2:18 pm