X

ജാര്‍ഖണ്ഡില്‍ രണ്ട് കന്നുകാലി കച്ചവടക്കാര്‍ മരിച്ചനിലയില്‍

ജാര്‍ഖണ്ഡില്‍ രണ്ട് കന്നുകാലി കച്ചവടക്കാരെ മരിച്ചനിലയില്‍ കണ്ടെത്തി. ലാതേഹര്‍ ജില്ലയിലാണ് സംഭവം. സമീപജില്ലയായ ഛത്രയില്‍ നടക്കുന്ന കന്നുകാലി വില്‍പന ഉത്സവത്തിന് എട്ട് കാളകളുമായി യാത്ര പോയതാണ് ഇവര്‍. കാളകളെ കാണാതായിട്ടുണ്ട്. മര്‍ദ്ദിച്ചശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നവെന്നാണ്‌ സൂചന.

മുഹമ്മദ് മജിലൂം (35), ആസാദ് ഖാന്‍ എന്ന ഇബ്രാഹിം (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഹിന്ദു മൗലികവാദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക എംഎല്‍എയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്) നേതാവുമായ പ്രകാശ് റാം ആരോപിച്ചു. സംഭവത്തില്‍ ത്വരിതഗതിയില്‍ അന്വേഷണം നടത്തി കൊലപാതകം നടത്തിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ ഇത്തരമൊരു കൊലപാതകമുണ്ടായത് രാഷ്ട്രീയമായി പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. യുപിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് അഖ്‌ലാഖിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയപ്പോള്‍ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നമായിട്ടാണ് ബിജെപി ചിത്രീകരിച്ചിരുന്നത്.

ഇതിനു മുമ്പും കന്നുകാലി കച്ചവടക്കാരെ ലക്ഷ്യമിട്ടിരുന്നതായി ഗ്രാമീണര്‍ പറയുന്നു.

 

This post was last modified on December 27, 2016 3:54 pm