അഴിമുഖം പ്രതിനിധി
പശ്ചിമ ബംഗാള്‍ നിയമസഭ പ്രതിപക്ഷ നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ സൂര്യ കാന്ത മിശ്രയുടേയും ഭാര്യ ഉഷ മിശ്രയുടേയും മൊത്തം ആസ്തി 25,80,459 രൂപ. നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ മേദിനിപൂര്‍ ജില്ലയിലെ നാരായണ്‍ഗഢില്‍ നിന്നും മത്സരിക്കുന്ന മിശ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍.
67-കാരനായ പൊളിറ്റ് ബ്യൂറോ അംഗത്തിന് സ്വന്തമായി വാഹനമില്ല. കൂടാതെ പണമായി കൈയില്‍ ഒരു പൈസയുമില്ല. രണ്ട് സേവിങ്സ് അക്കൗണ്ടുകളിലായി 2,50,893 രൂപയും പിഎഫില്‍ 3,27,066 രൂപയും നിക്ഷേപമുണ്ട്.
ഡോക്ടറായ മിശ്രയ്ക്ക് പശ്ചിമ മേദിനിപൂര്‍ ജില്ലയില്‍ പാരമ്പര്യമായി ലഭിച്ച 14,400 ചതുരശ്രയടി കാര്‍ഷികേതര ഭൂമിയുണ്ട്. ക്ഷയം, നെഞ്ചു രോഗങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അദ്ദേഹം ആ ഭൂമിയില്‍ 3,30,000 രൂപ മുടക്കി ഒരു വീടും പണിതിട്ടുണ്ട്.
ഈ ഭൂമിയുടെ വിപണി വില 6,02,500 രൂപയാണ്. വീടിന്റേത് ആറ് ലക്ഷം രൂപയും. ഇതേ മണ്ഡലത്തില്‍ നിന്നും 2011-ല്‍ മത്സരിച്ചപ്പോള്‍ നല്കിയ സത്യവാങ്മൂല പ്രകാരം 18,33,872 രൂപയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. അദ്ദേഹത്തിന്റെ ആസ്തികള്‍ക്ക് ഉണ്ടായ മൂല്യവര്‍ദ്ധനവ് 40.7 ശതമാനമാണ്.
This post was last modified on December 27, 2016 3:54 pm