X

രാജ്യം അരക്ഷിതാവസ്ഥയിലാണെന്ന് ആമിര്‍ ഖാനും

അഴിമുഖം പ്രതിനിധി

ഷാരുഖ് ഖാനു പിന്നാലെ രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടെന്ന പ്രസ്താവനയുമായി ആമിര്‍ ഖാനും രംഗത്തെത്തി. രാജ്യത്ത് അരക്ഷിതാവസ്ഥ ആണ്. പുരസ്‌കാരം തിരിച്ചു നല്‍കിയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെന്നും ആമിര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രധിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നും രാംനാഥ് ഗോയങ്ക അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ടു ആമിര്‍ ഖാന്‍ പറഞ്ഞു.

വ്യക്തിയെന്ന നിലയിലും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും നടുക്കമുണ്ടാക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് നടക്കുന്നതായി വാര്‍ത്തകളിലൂടെ അറിയുന്നുണ്ട്. ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്നു ഭാര്യ കിരണ്‍ റാവു പറഞ്ഞതായും ആമിര്‍ വ്യക്തമാക്കി. രാജ്യത്തെ സാമൂഹ്യാവസ്ഥ തങ്ങളുടെ കുടുംബജീവിതത്തെും അരക്ഷിതാവസ്ഥയിലെത്തിക്കുമെന്ന ആശങ്കയാണ് ഭാര്യ പങ്കുവച്ചത്. അത്തരം വാര്‍ത്തകളാണ് വരുന്നത്. കേന്ദ്രത്തിലായാലും സം സ്ഥനത്തായാലും തങ്ങളെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് നന്നായി പരിപാലിക്കണം എന്ന വിശ്വാസത്തോടെയാണ് ജനങ്ങള്‍ ഓരോരുത്തരേയും തെരഞ്ഞെടുക്കുന്നത്. ഭരണാധികരികള്‍ അരക്ഷിതാവസ്ഥയിലേക്കല്ല ജനങ്ങളെ നയിക്കേണ്ടത്. ഇതിനെതിരെ കലാകാരന്മാര്‍ പ്രതിഷേധിക്കേണ്ടത് ആവശ്യമാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

This post was last modified on December 27, 2016 3:26 pm