X

ആംആദ്മി പാര്‍ട്ടി നേതാവിന്‍റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍

അഴിമുഖം പ്രതിനിധി

ആംആദ്മി പാര്‍ട്ടി നേതാവിന്‍റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാര്‍ട്ടിയുടെ പൂര്‍വ്വാഞ്ചല്‍ വിംഗ് നേതാവായ ധീരേന്ദ്ര ഈശ്വരിന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെയോടെ ദല്‍ഹി രോഹിണി സെക്ടര്‍ 24ന്റെ പ്രാന്തപ്രദേശത്തെ ബീഗം വിഹാര്‍ നഗറിലെ വസതിക്ക് സമീപം കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധത്താല്‍ നിരവധി തവണ കുത്തേറ്റിരിക്കുന്ന മൃതശരീരത്തിന്‍റെ മുഖം ഭാരമുള്ള വസ്തുവാല്‍ അടിച്ചു ചതച്ചിരിക്കുന്ന അവസ്ഥയിലാണ്. കൂടാതെ വയര്‍ തുറന്ന് ആന്തരാവയവങ്ങള്‍ പുറത്തിടുകയും ലിംഗം ഛേദിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിപരമായ വൈരാഗ്യമാണ് കൃത്യത്തിനു പിന്നില്‍ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച ആറുമണിയോടെ വസതിയില്‍ നിന്നും സ്വകാര്യ ചടങ്ങിനു പോയതിന് ശേഷം ഏഴു മണിയോടെ ധീരേന്ദ്ര ഭാര്യയുമായി സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ഇയാളെ കാണാതെയായത്. വസതിക്ക് 100 മീറ്റര്‍ അകലെയുള്ള സ്ഥലത്തുനിന്നാണ് ഇന്നു പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്.    

 

This post was last modified on December 27, 2016 3:31 pm