X

ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

അഴിമുഖം പ്രതിനിധി

ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. കെജിഎസ് നല്‍കിയ അപേക്ഷയിന്മേലാണ് തീരുമാനം വന്നിരിക്കുന്നത്. ആറന്മുളയിലെ ഭൂമി വിമാനത്താവള പദ്ധതിക്ക് അനുയോജ്യമല്ലെന്ന വാദം വിദഗ്ധ സമിതി തള്ളിക്കളഞ്ഞു.

പരിസ്ഥിതി മന്ത്രാലയം അനുകൂലനിലപാടുകള്‍ എടുത്തതോടെ ആറന്മുളയില്‍ ജനകീയ എതിര്‍പ്പുകള്‍ മറികടന്ന് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കെജിഎസിന് നിയമപ്രശ്‌നങ്ങള്‍ തടസ്സമാകില്ല. വിമാനത്താവള പദ്ധതിക്കെതിരെ ബിജെപി ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നിരിക്കുന്നത്.

This post was last modified on December 27, 2016 2:57 pm