അഴിമുഖം പ്രതിനിധി
കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണം ശാരീരിക വൈകല്യമുള്ളവര്‍ക്ക് സൗജന്യയാത്ര അനുവദിച്ചതുകൊണ്ടാണെന്ന് മുന്‍ മന്ത്രിയും സി ഐ ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം.
ഓരോരോ മന്ത്രിമാരും കണ്ണുപൊട്ടനും കാലുമുടന്തനും ചെവികേള്ക്കാത്തവനുമൊക്കെ സൗജന്യം പ്രഖ്യാപിച്ചതാണ് കെഎസ്ആര്‍ടിസി ഇന്നു നേരിടുന്ന നഷ്ടത്തിനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയംഗം കൂടിയായ കരീം കണ്ടുപിടിച്ചത്. ഒരുത്തന് കണ്ണുപൊട്ടന്, അപ്പോ മറ്റവന് ചെവി കേള്ക്കാത്തവന്, അടുത്തമന്ത്രി കാലുമൊടന്തന്, മൂന്നാമത്തെ മന്ത്രി എല്‍കെജി വിദ്യാര്‍ത്ഥികള്‍ക്ക് നാലാമത്തെ മന്ത്രി യുകെജി വിദ്യാര്‍ത്ഥികള്‍ക്ക്. ഇങ്ങനെ പോയി തിരുവഞ്ചൂരിന് പ്രഖ്യാപിക്കാന്‍ ഒന്നും കണ്ടില്ല, അപ്പോ ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൂപ്പരും പ്രഖ്യാപിച്ചു സൗജന്യം…കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്റെ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കരീമിന്റെ വിമര്‍ശനങ്ങള്‍ ഇങ്ങനെയായിരുന്നു. എളമരം കരീമിന്റെ പ്രസംഗത്തിന്റെ വിഡിയോ താഴെ…
This post was last modified on December 27, 2016 2:57 pm