X

ആര്‍ത്തവത്തെക്കുറിച്ച് നിങ്ങളുടെ ആണ്‍കുട്ടിയും മനസിലാക്കണം; ഈ ഷോര്‍ട്ട് ഫിലിം കണ്ടുനോക്കൂ

അഴിമുഖം പ്രതിനിധി

ആര്‍ത്തവം സ്ത്രീകളെ സംബന്ധിച്ച് ഒരു ശാരീരികപ്രക്രിയയയുടെ ഭാഗം മാത്രമാണെങ്കിലും പലപ്പോഴും ഇതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വരുന്ന മാനസികാഘാതം വളരെ വലുതാണ്. പരിഹാസങ്ങളും മാറ്റി നിര്‍ത്തപ്പെടലുകളും സ്ത്രീ ഇന്നും അനുഭവിക്കുന്നുണ്ട്. മുതിര്‍ന്നവരേക്കാള്‍ ഇത്തരം പരിഹാസങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകുന്നത് വിദ്യാര്‍ത്ഥിനികളാണ്. പലപ്പോഴും ക്ലാസ് റൂമുകളില്‍ വച്ചായിരിക്കും ഒരു പെണ്‍കുട്ടിക്ക് പിരീയഡ് ഡേറ്റ് ആകുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അവള്‍ ബോധവതിയായിരിക്കണമെന്നുമില്ല. ഒരു രക്തത്തുള്ളിയോ നനവോ അവളുടെ യൂണിഫോമില്‍ കണ്ടെത്തിയാല്‍ ക്ലാസിലെ ആണ്‍കുട്ടികള്‍ക്ക് ആഘോഷിക്കാനുള്ള വകയായി.

ആണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ആര്‍ത്തവം എന്താണെന്ന് അറിയില്ല. പലപ്പോഴും നാം അറിയാത്ത കാര്യങ്ങളിലായിരിക്കും നമ്മുടെ പരിഹാസവും കുറ്റപ്പെടുത്തലുകളുമൊക്കെ ഏറെയുണ്ടാവുന്നത്. ഇതു തന്നെയാണ് ആര്‍ത്തവത്തിന്റെ കാര്യത്തിലാണെങ്കിലും സെക്‌സിന്റെ കാര്യത്തിലാണെങ്കിലുമൊക്കെ നടക്കുന്നത്. കൃത്യമായ അവബോധം ഇക്കാര്യത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് കൊടുത്താല്‍ അവന്‍ ഒരിക്കലും കൂട്ടുകാരിയുടെ ആര്‍ത്തവദിനം അവളെ പരിഹസിക്കാനുള്ള അവസരമാക്കില്ല.

ഈ സാഹചര്യം ചൂണ്ടിക്കാണിക്കുന്ന മനോഹരമായ ഷോര്‍ട്ട് ഫിലിമാണ് അബ്ബാസ് മിര്‍സ സംവിധാനം ചെയ്ത ആസിഡ്. മാതാപിതാക്കളും കുട്ടികളും തമ്മില്‍ ആര്‍ത്തവം, സെക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ആശയവിനിമയം ഉണ്ടാകണമെന്നു ചൂണ്ടിക്കാണിക്കുന്നതാണ് ഈ ഷോര്‍ട്ട് ഫിലിം.

This post was last modified on December 27, 2016 3:49 pm