X

വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ പ്രസംഗം; കേസിന് സാധ്യത

അഴിമുഖം പ്രതിനിധി

വര്‍ഗ്ഗീയധ്രുവീകരണത്തിനു ശ്രമിച്ചു എന്നുള്ള പരാതിയിന്മേല്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കുന്നതിന്റെ നിയമവശം പരിശോധിക്കുകയാണ് എന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. വെള്ളാപ്പള്ളിയുടെ പ്രസ്താവന സര്‍ക്കാര്‍ ഗൌരവത്തോടെ കാണുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കേസിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഹോം സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

വിഎം സുധീരന്‍, ടി എന്‍ പ്രതാപന്‍ എന്നിവരുടെതായി രണ്ടു പരാതികള്‍ ഇതിനോടകം തന്നെ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. നീചവും നിഷ്ടൂരവുമായ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടത്തിയത് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാന്‍ഹോള്‍ ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെതിരെ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവന നടത്തിയ വെളളാപ്പളളിക്കെതിരെ കേസേടുക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളിയുടേതെന്നും സുധീരന്‍ പറയുകയുണ്ടായി. കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയഭ്രാന്തനാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ പറഞ്ഞു.

 

This post was last modified on December 27, 2016 3:25 pm