X

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടു നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കുടുംബത്തിന് വിട്ട് നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച ജമ്മു കാശ്മീരിലെ പിഡിപി എംഎല്‍എമാരുടെ ആവശ്യം മന്ത്രാലയം തള്ളി. 2001ലെ ആക്രമണക്കേസില്‍ 2013 ഫെബ്രുവരി ഒന്‍പതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. പിന്നീട് മൃതദേഹം തീഹാര്‍ ജയിലില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു.

ഇന്നലെയാണ് പിഡിപിയുടെ ഒന്‍പത് എംഎല്‍എമാര്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഗുരുവിന്റെ കുടുംബത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രസ്താവനയിറക്കിയത്. വധശിക്ഷയില്‍ നിയമ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.

അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തി. മൃതദേഹാവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഫ്‌സല്‍ ഗുരുവിനെതിരെ തെളിവില്ലായിരുന്നു. നീതി നിഷേധമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ നടന്നതെന്നും അയ്യര്‍ പറഞ്ഞു.

This post was last modified on December 27, 2016 2:52 pm