X

അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താം ക്ലാസില്‍ 95 ശതമാനം മാര്‍ക്ക്

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റ് ആക്രമണ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ മുഹമ്മദ് അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരുവിന് ജമ്മുകശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എക്‌സാമിനേഷന്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം. ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന ഗാലിബിന് 95 ശതമാനം മാര്‍ക്കുണ്ട്. 500-ല്‍ 474 മാര്‍ക്കാണ് ഗാലിബ് നേടിയത്. അഞ്ചുവിഷയങ്ങള്‍ക്കും എ ഗ്രേഡും ലഭിച്ചു.

വിഷമകരമായ സാഹചര്യങ്ങള്‍ക്കിടയിലും മികച്ച വിജയം കരസ്ഥമാക്കിയ ഗാലിബ് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനപാത്രമമായി മാറി.

2013 ഫെബ്രുവരി ഒമ്പതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. 2013-ല്‍ കശ്മീര്‍ മോണിറ്റര്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ആകാനാണ് തനിക്ക് താല്‍പര്യം എന്ന് ഗാലിബ് പറഞ്ഞിരുന്നത്. പിതാവിന് തന്റെ ആഗ്രഹം അറിയാമായിരുന്നുവെന്നും കഠിനമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഉപദേശിച്ചുവെന്നും ഗാലിബ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സയന്‍സ് പുസ്തകങ്ങള്‍ വായിക്കുന്നതും ക്രിക്കറ്റ് കളിക്കുന്നതുമാണ് ഗാലിബിന്റെ ഇഷ്ട വിനോദങ്ങള്‍.

This post was last modified on December 27, 2016 3:36 pm