X

2030-ഓടെ ചന്ദ്രനില്‍ ഗ്രാമങ്ങള്‍ ഒരുങ്ങുമെന്ന് വിദഗ്ദ്ധര്‍

അഴിമുഖം പ്രതിനിധി

അസ്‌ട്രോനട്ടുകളുടേയും റോബോട്ടിക് സംവിധാനങ്ങളുടേയും സഹകരണത്തോടെ ചന്ദ്രനില്‍ 2030-ഓടെ ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രഞ്ജര്‍. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി നെതര്‍ലന്റ്‌സില്‍ സംഘടിപ്പിച്ച സിംപോസിയത്തിലാണ് വിദഗ്ദ്ധര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വയിലേക്കും മറ്റു ബഹിരാകാശ ലക്ഷ്യങ്ങളിലേക്കുമുള്ള മനുഷ്യന്റെ യാത്രകള്‍ ചാന്ദ്രഗ്രാമങ്ങളില്‍ നിന്നും ആരംഭിക്കാന്‍ ആകുമെന്ന് ശാസ്ത്രഞ്ജരും എഞ്ചിനീയര്‍മാരും വ്യാവസായിക വിദഗ്ദ്ധരും പങ്കെടുക്കുന്ന സിംപോസിയത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ചന്ദ്രനിലെ വിഭവങ്ങള്‍ നമ്മള്‍ കരുതുംപോലെ പ്രാധാന്യമുള്ളതാണോയെന്ന് ശാസ്ത്രഞ്ജര്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് യുഎസിലെ നോത്രദാം സര്‍വകലാശാലയിലെ ക്ലൈവ് നീല്‍ പറയുന്നു. ചന്ദ്രനിലെ വിഭവങ്ങളുടെ ഘടന, ലഭ്യമായ അളവ് തുടങ്ങിയവ കണ്ടെത്തണം. അടുത്തപടിയായി ഈ വിഭവങ്ങള്‍ ശുദ്ധീകരിച്ച് വേര്‍തിരിച്ചെടുക്കാവുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രന്റെ ജനനത്തേയും പരിണാമത്തേയും കുറിച്ചുള്ള പഠനങ്ങളാണ് നീലിന്റെ ഗവേഷണ മേഖല. ചന്ദ്രനില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള വിഭവങ്ങളുടെ ഭൂരസതന്ത്രവും പാറകളുടെ ഘടന തുടങ്ങിയവയില്‍ അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്.

This post was last modified on December 27, 2016 3:36 pm