X

പനീര്‍സെല്‍വത്തിനെതിരേ നടപടി; ട്രഷറര്‍ സ്ഥാനത്തു നിന്നും നീക്കി

പനീര്‍സെല്‍വത്തെ അനുകൂലിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി

ഒ. പനീര്‍സെല്‍വത്തെ എ ഐ എ ഡി എം കെ ട്രഷറര്‍ സ്ഥാനത്തു നിന്നും നീക്കി. ദിന്‍ഡിഗല്‍ ശ്രീനിവാസനെ പകരം നിയമിച്ചു. ശശികല പോയസ് ഗാര്‍ഡനില്‍ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുമുണ്ട്.

അതേസമയം ഒ. പനീര്‍സെല്‍വത്തെ പിന്തുണച്ചു കൊണ്ട് തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ജനം തെരുവില്‍ ഇറങ്ങി. പലഭാഗങ്ങളിലും ശശികലയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചിട്ടുമുണ്ട്. പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളും ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പനീര്‍സെല്‍വം ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ ഉടന്‍ തന്നെ കാണുമെന്നും അറിയുന്നു. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുകയാണെങ്കില്‍ രാജി പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്നു നേരത്തെ പനീര്‍സെല്‍വം അറിയിച്ചിരുന്നു. താന്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരണമോ എന്നറിയാന്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ട്വിറ്റര്‍ സര്‍വേയും പനീര്‍സെല്‍വം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താന്‍ അതിനും തയ്യാറാണെന്നും പനീര്‍സെല്‍വം പറഞ്ഞു.

Related Post
Leave a Comment