X

കബാലിയുടെ ആകാശ ഷോ

അഴിമുഖം പ്രതിനിധി

രജനികാന്ത് ചിത്രമായ കബാലിയുടെ ആകാശപ്രചാരണം ആഘോഷിക്കുകയാണ് എയര്‍ എഷ്യ. ചിത്രത്തിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ണറാണ് എയര്‍ ഏഷ്യ ഇന്ത്യ. പുതിയ റീ-ബ്രാന്‍ഡഡ് വിമാനത്തില്‍ കബാലിയിലെ രജനി ലുക്ക് പതിപ്പിച്ച സ്റ്റിക്കറുകളും പെന്റിംഗും ഉപയോഗിച്ചാണ് സിനിമയുടെ പ്രചരണം വിമാനക്കമ്പനി നടത്തുന്നത്. ബെംഗളൂരു, പൂനെ, ന്യൂഡല്‍ഹി, ഗോവ, ചണ്ഡിഗഢ്, ജയ്പൂര്‍, ഇംഫാല്‍, വിശാഖപട്ടണം,കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ഈ സ്‌പെഷല്‍ എക്കണോമിക് വിമാനം പറക്കുന്നത്.

ഇതു കൂടാതെ മറ്റൊരു പദ്ധതിയും കബാലിയുമായി ബന്ധപ്പെട്ട് എയര്‍ ഏഷ്യക്കുണ്ട്. റിലീസിംഗ് ദിവസം സിനിമയുടെ ആദ്യ ഷോ കാണുന്നതിനായുള്ള അഥിതികളെ ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് എയര്‍ ഏഷ്യയിലായിരിക്കും എത്തിക്കുക. രജനി ഫാന്‍സിനായും ചില ഓഫറുകള്‍ കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഒരു സോഷ്യല്‍ മീഡിയ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. എയര്‍ ഏഷ്യയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ ഓരോരുത്തരും കബാലി സ്റ്റൈലില്‍ അവരുടെ വീഡിയോ പോസ്റ്റ് ചെയ്യുക. വിജയികളാകുന്ന പത്തുപേര്‍ക്ക് കബാലിയുടെ ഫസ്റ്റ് ഷോ കാണാനുള്ള അവസരം കിട്ടും. തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് കബാലി ഷൂട്ട് ചെയ്ത ക്വാലാലംപോര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് പറക്കാനുള്ള അവസരം കിട്ടും.

ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സിനിമയുടെ പ്രചരണത്തിനു വിമാനം ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സിനിമയയ്ക്ക് വേണ്ടി ഇത്രയും വലിയ കാത്തിരിപ്പുണ്ടാവുന്നത്. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഞങ്ങളും. അതിഥികളില്‍ നിന്നും ആരാധാകരില്‍ നിന്നും ഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ലോകത്തെല്ലായിടത്തുമുള്ള രജനി ആരാധകര്‍ക്കായി കബാലി ഫ്‌ളൈറ്റ് ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്; എയര്‍ എഷ്യ ഇന്‍ഡ്യ സിഇഒ അമര്‍ അബ്രോള്‍ പറഞ്ഞു.

This post was last modified on December 27, 2016 4:16 pm