X

ആളിയാറില്‍ നിന്ന് വെള്ളം നല്‍കാമെന്ന് തമിഴ്‌നാട്

അഴിമുഖം പ്രതിനിധി

ആളിയാറില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കാമെന്ന് തമിഴ്‌നാട്. ഇന്നു വൈകിട്ട് മുതല്‍ സെക്കന്‍ഡില്‍ 300 ഘനയടി ജലം വിട്ടു നല്‍കാമെന്നാണ് തമിഴ്‌നാട് സമ്മതിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

ആളിയാര്‍ വിഷയത്തില്‍ ജലക്രമീകരണ യോഗം ചേരണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ഇന്നത്തെ യോഗത്തിന് ശേഷം ജലക്രമീകരണ യോഗത്തില്‍ പങ്കെടുക്കുമെന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. ഈ മാസം 21ന് യോഗം ചേരണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

ആളിയാറില്‍ നിന്ന് വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് കരാര്‍പ്രകാരം ലഭിക്കേണ്ട ജലം കേരളത്തിന് ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് കത്തയച്ചിരുന്നു. കരാര്‍ പ്രകാരം 700 ദശലക്ഷം ഘനയടി വെള്ളമാണ് തമിഴ്‌നാട് വിട്ടുനല്‍കേണ്ടത്.

This post was last modified on December 27, 2016 2:24 pm