X

ഒലിവര്‍ ഹാര്‍ട്ടിനും ബെംഗ്റ്റ് ഹോംസ്‌ട്രോമിനും സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം

അഴിമുഖം പ്രതിനിധി

ഒലിവര്‍ ഹാര്‍ട്ടിനും(68) ബെംഗ്റ്റ് ഹോംസ്‌ട്രോമിനും(67) സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. \കരാര്‍ സിദ്ധാന്തം സംബന്ധിച്ച പഠനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് ബ്രിട്ടന്‍കാരനായ ഒലിവര്‍ ഹാര്‍ട്ട്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസറാണ് ഹോംസ്‌ട്രോം.

ഒലിവര്‍ ഹാര്‍ട്ട്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, വാര്‍വിക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. ബെംഗ്റ്റ് ഹോംസ്‌ട്രോം സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് പിഎച്ച്ഡി നേടി. 

വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നതാണ് ഇവരുടെ പഠനം.

This post was last modified on December 27, 2016 2:24 pm