X

ജാതിയുടെ പേരിലുള്ള വിഭജനമാണ് യഥാര്‍ത്ഥ ദേശവിരുദ്ധത; അമര്‍ത്യ സെന്‍

അഴിമുഖം പ്രതിനിധി

നിശ്ചയിക്കപ്പെട്ട ഒരു വരയില്‍ നില്‍ക്കാത്തവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന പ്രവണതയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന വിമര്‍ശനവുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യസെന്‍. ബി ആര്‍ അംബേദ്കറിന്റെ 125 ആം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സെന്‍.

ജാതിയതയാണ് യഥാര്‍ത്ഥ ദേശവിരുദ്ധ എന്നാണ് ഞാന്‍ പറയുന്നത്. കാരണം ജാതി രാജ്യത്തെ വിഭജിക്കുകയാണ്. നമ്മുക്കു ദേശീയതയാണ് വേണ്ടത് ദേശവിരുദ്ധതല്ല. എല്ലാ വിഭജനങ്ങളും ഇല്ലാതാക്കാന്‍ അതാണു ചെയ്യേണ്ടത്, സെന്‍ പറഞ്ഞു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ അംബേദ്കറെ മഹാനായ സാമൂഹിക വിപ്ലവകാരിയും ബൗദ്ധിക ശക്തി കേന്ദ്രവുമെന്നു വിശേഷിപ്പിച്ച അമര്‍ത്യ വിദ്യാഭ്യാസത്തിലൂടെ യഥാര്‍ത്ഥ മാറ്റം ലോകത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ അഖണ്ഡതയുമായി ബന്ധപ്പെട്ട് അംബേദ്കര്‍ നമ്മുടെ മുന്നില്‍ വച്ച കാഴ്ച്ചപ്പാടും അതായിരുന്നു; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 4:11 pm