X

ജയലളിത സത്യപ്രതിജ്ഞ ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ 11 മണിക്ക് മദ്രാസ് സര്‍വകലാശാലയിലെ ശതാബ്ദി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റോസയ്യ ജയലളിതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 28 മന്ത്രിമാരും ജയലളിതയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ രജനികാന്ത്, ശരത്കുമാര്‍, വിക്രം തുടങ്ങിയ താരങ്ങളും ഐസിസി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനും എസി മുത്തയ്യയും അടക്കമുള്ള വമ്പന്‍മാര്‍ പങ്കെടുത്തിരുന്നു. ഇത് അഞ്ചാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ എട്ടുമാസങ്ങള്‍ക്ക് മുമ്പ് വിചാരണ കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന ജയലളിതയെ കഴിഞ്ഞ ആഴ്ച കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പദവിയിലേക്ക് അവര്‍ തിരിച്ചെത്തിയത്. ജയലളിത രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും അവരുടെ തിരിച്ചു വരവിനായി മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്ത ഒ പനീര്‍ശെല്‍വം ധനകാര്യമന്ത്രിയായി പുതിയ മന്ത്രിസഭയിലുണ്ട്. പഴയ മുഖങ്ങളില്‍ പലരും ഈ മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:10 pm