X

അപ്പാറാവുവിന് വീണ്ടും തിരിച്ചടി

അഴിമുഖം പ്രതിനിധി

ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതനായ ഹൈദരാബാദ് സര്‍വകലാശാല വിസി പി അപ്പാ റാവുവിന് വീണ്ടും തിരിച്ചടി. റാവുവിനെ നാഷണല്‍ കമ്മീഷന്‍ ഓഫ് റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍, സിഇഒ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു.

ഇപ്പോള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇടക്കാല വിസിയായി പ്രവര്‍ത്തിക്കുന്ന എം പെരിയസാമിയെ മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലയം തല്‍സ്ഥാനത്ത് നിയമിച്ചു. അദ്ദേഹത്തെ നിയമിച്ച വാര്‍ത്ത സാമി സ്ഥിരീകരിച്ചിട്ടുണ്ട്.

രോഹിതിന്റെ ആത്മഹത്യ വിവാദമായതിനെ തുടര്‍ന്ന് ജനുവരി 24-ന് അവധിയില്‍ പ്രവേശിച്ച റാവു എന്‍ സി ആര്‍ ഐയുടെ അധിക ചുമതല വഹിച്ചു വരികയായിരുന്നു. 15 വര്‍ഷം മുമ്പ് ആരംഭിച്ച എന്‍ സി ആര്‍ ഐയ്ക്ക് സ്ഥിരം ചെയര്‍മാനെ ലഭിച്ചിട്ടില്ല. ഹൈദരാബാദ് സര്‍വകലാശാല വിസിയാണ് ചെയര്‍മാനായി വരിക.

This post was last modified on December 27, 2016 3:39 pm