X

ഓരോ വര്‍ഷം ഇന്ത്യയില്‍ കാന്‍സര്‍ കൊല്ലുന്നത് 3.5 ലക്ഷം പേരെ

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ ഹൃദ്രോഗങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് കാന്‍സര്‍ രോഗ ബാധമൂലം. 3.5 ലക്ഷം പേരെയാണ് ഓരോ വര്‍ഷവും മരണം കൂട്ടിക്കൊണ്ടു പോകുന്നത്.

ഓരോ വര്‍ഷവും ഏഴ് ലക്ഷം പേര്‍ക്ക് പുതുതായി രോഗം ബാധിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് അധികൃതര്‍ പറയുന്നു. കാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണം അടുത്ത 10-15 വര്‍ഷത്തിനിടെ വര്‍ദ്ധിക്കുമെന്നും കണക്കാക്കുന്നുണ്ട്.

കാന്‍സര്‍ രോഗ ചികിത്സയില്‍ രോഗം തിരിച്ചറിയുന്നതും തടയുന്നതും കൂടാതെയുള്ള പുതിയ ഫലപ്രദമായ രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ് നിര്‍ണായകമെന്ന് ഐ എസ് സി ആര്‍ പറയുന്നു. അതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കേണ്ടതും ആവശ്യമാണ്. ഇത് കൂടുതല്‍ ഫലപ്രദവും താങ്ങാനാകുന്നതുമായ ചികിത്സ രോഗികള്‍ക്ക് ലഭ്യമാകുന്നതിന് സഹായകരമാകുമെന്ന് ഐ എസ് സി ആര്‍ അധികൃതകര്‍ വിലയിരുത്തുന്നു.

This post was last modified on December 27, 2016 3:39 pm