X

മോദിക്ക് സമനില നശിച്ചു, എന്നെ കൊല്ലാനും മടിക്കില്ല; അരവിന്ദ് കെജ്‌രിവാള്‍

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമനില നശിച്ചിരിക്കുന്നെന്നും മോദി തന്നെ കൊല്ലാനും മടിക്കില്ലെന്ന കടുത്ത ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കെജ്‌രിവാള്‍ ആരോപിക്കുന്നു.

‘മോദിയുടെ സമനില നശിച്ചിരിക്കുകയാണ്, മോദി എന്നെ കൊല്ലാനും മടിക്കില്ല. അവര്‍ക്ക് എന്തും ചെയ്യാനാവും’ കെജ്‌രിവാള്‍ പറയുന്നു. ഇങ്ങനെയൊരു പ്രധാനമന്ത്രിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ കെജ്‌രിവാള്‍ ചോദിക്കുന്നു.

ആം ആദ്മിയുടെ നിരവധി എം.എല്‍.എമാരെ കള്ള കേസുകളില്‍ കുടുക്കി പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രവുമായുള്ള നിയമയുദ്ധത്തിനു മാത്രമേ സംസ്ഥാന സര്‍ക്കാരിന് സമയമുള്ളു എന്നതാണ് അവസ്ഥ. എഎപി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിരവധി നിയമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു. ജയിലില്‍ പോകുക എന്നത് ഒരു ചെറിയ കാര്യമാണെന്നും നിങ്ങള്‍ മരിക്കാന്‍ തയ്യാറെടുക്കണമെന്നും എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും കെജ്‌രിവാള്‍ തന്റെ പാര്‍ട്ടിഎം.എല്‍.എമാരോട് ആവശ്യപ്പെടുന്നുണ്ട്.കഴിഞ്ഞ രണ്ടു ദിവങ്ങളിലായി രണ്ട് എഎപി എല്‍എല്‍എമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കെജ്‌രിവാളിന്റെ രൂക്ഷ പ്രതികരണം വന്നിരിക്കുന്നത്.

This post was last modified on December 27, 2016 4:32 pm