X

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു

അഴിമുഖം പ്രതിനിധി

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. കേസ് ഏറ്റെടുക്കാന്‍ നേരത്തെ സിബിഐ വിസമ്മതിച്ചിരുന്നു. ഷുക്കൂറിന്റെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച് കമാല്‍പാഷയാണ് കേസ് സിബിഐയ്ക്ക് വിട്ടു കൊണ്ട് ഉത്തരവിട്ടത്.

അന്വേഷണ ഉദ്യോഗസ്ഥനും സിപിഐഎമ്മിനും എതിരെ രൂക്ഷമായ വിമര്‍ശനം കോടതി നടത്തി. സിപിഐഎമ്മിന്റെ ഇടപെടല്‍ കേസ് അന്വേഷണത്തെ ബാധിച്ചുവെന്നും അന്വേഷണം തൃപ്തികരമായി നടത്താന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദങ്ങളെ കോടതി അംഗീകരിക്കുകയായിരുന്നു.

മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു. ഷുക്കൂറിന്റെ അമ്മയുടെ കണ്ണീര്‍ കാണാനാകില്ലെന്നും കോടതി പറഞ്ഞു.

അന്വേഷണം ഒഴിയാന്‍ ആകില്ലെന്ന് പറഞ്ഞ് സിബിഐക്ക് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും തുടരന്വേഷണം നടത്തണമെന്നു കോടതി പറഞ്ഞു.

പി ജയരാജനേയും ടി വി രാജേഷിനേയും സംരക്ഷിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചതായി സംശയിക്കുന്നു.ഇരുവര്‍ക്കും എതിരെ ഗൂഢാലോചന കുറ്റം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സ്വയംപ്രഖ്യാപിത രാജാക്കന്‍മാരുള്ളപ്പോള്‍ നീതി നടപ്പാക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തുരന്വേഷണം സിബിഐയെ ഏല്‍പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.

This post was last modified on December 27, 2016 3:39 pm