X

സഹകരണ ബാങ്ക് പ്രതിസന്ധി: കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് അരുണ്‍ ജയ്റ്റ്‌ലി

അഴിമുഖം പ്രതിനിധി

നിലവിലെ സാഹചര്യം മൂലമുണ്ടായിരിക്കുന്ന സഹകരണ ബാങ്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വിഷയത്തില്‍ ഇടപെടാമെന്നും പരിഹരിക്കാമെന്നും കേരളത്തിലെ എംപിമാരോട് ജയ്റ്റ്‌ലി പറഞ്ഞു. സഹകരണ ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി സംസാരിക്കാമെന്നും ജയ്റ്റ്‌ലി ഉറപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തിലെ എംപിമാര്‍ ജയ്റ്റ്‌ലിയുമായി കൂടികാഴ്ചയും ചര്‍ച്ചയും നടത്തി. ചര്‍ച്ചയില്‍ കേരളത്തിന്റെ ആവിശ്യം പരിഗണിക്കാമെന്നും ആര്‍ബിഐ ഗവര്‍ണറെ ആവിശ്യങ്ങള്‍ അറിയിക്കാമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ കേരളത്തിന്റെ അവിശ്യങ്ങള്‍ക്ക് അനുകൂല നിലപാടായിരിക്കും കേന്ദ്രം എടുക്കുകയെന്ന സൂചന എംപിമാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം നോട്ട് വിഷയത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും ലോക്‌സഭയും രാജ്യസഭയും തടസപ്പെടുത്തി. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകാതിരുന്നതോടെ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു.

This post was last modified on December 27, 2016 2:17 pm