X

കനയ്യയുടെ പ്രസംഗം കേട്ട്എന്റെ രക്തം തിളച്ചു, ഞാനവനെ കൊല്ലാന്‍ തീരുമാനിച്ചു: ആദര്‍ശ് ശര്‍മ്മ

അഴിമുഖം പ്രതിനിധി

ജയില്‍ മോചിതനായ ശേഷം കനയ്യ നടത്തിയ പ്രസംഗം കേട്ടതിനു ശേഷമാണ് കനയ്യയെ കൊലപ്പെടുത്താനുള്ള തീരുമാനം എടുത്തത് എന്ന് പൂര്‍വ്വാഞ്ചാല്‍ സേനാ അധ്യക്ഷന്‍ ആദര്‍ശ് ശര്‍മ്മ. ഭീഷണി ഉയര്ത്തിയതിന്റെ പേരില്‍ ജയിലില്‍ പോകാനും ഭയമില്ല എന്നാണ് ശര്‍മ്മ അവകാശപ്പെടുന്നു.  കോടതിയുടെയോ മാധ്യമങ്ങളുടെയോ പക്ഷം എന്താണെന്ന് അറിയില്ല, പക്ഷെ എന്റെ കണ്ണില്‍ കനയ്യ ചെയ്തത് വലിയ തെറ്റ് തന്നെയാണ്. അതിനവന്‍ മരണം അര്‍ഹിക്കുന്നു എന്നാണ് ആദര്‍ശ് ശര്‍മ്മ അഭിപ്രായപ്പെട്ടത്. കൂടാതെ കനയ്യ മാവോയിസ്റ്റുകളെ അനുകൂലിക്കുന്നു എന്നും ആരോപിക്കുന്നു. കൊണാട്ട് പ്ലേസില്‍ പോസ്റ്ററുകളും ഉയര്‍ത്തി നടക്കുമ്പോഴാണ് ശര്‍മ ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേ സമയം തനിക്ക് ഭീഷണി കോളുകള്‍ വരുന്നതിനെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് എന്നും ശര്‍മ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. പോസ്റ്ററുകള്‍ പതിച്ച ശേഷം അന്യനാടുകളില്‍ നിന്ന് പോലും തനിക്കു ഭീഷണി ഉണ്ടാവുന്നു എന്ന് ശര്‍മ്മ പറയുന്നു. കനയ്യയെ കൊല്ലുന്നവര്‍ക്ക് 11ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച ശര്‍മ്മയുടെ അക്കൌണ്ടില്‍ നിലവിലുള്ളത് 1700 രൂപ മാത്രമാണ്. 11 ലക്ഷം താന്‍ ജനങ്ങളില്‍ നിന്ന് പിരിച്ചു നല്‍കും എന്നും ശര്‍മ്മ പറയുന്നു. കുറച്ചു നാള്‍ മുന്പ് വരെ ആര്‍ എസ്സ്എസ്സ് പ്രവര്‍ത്തകനും, എബിവിപി ഭാരവാഹി ആയിരുന്നു എന്നും വാദിക്കുന്ന ഇയാള്‍, കനയ്യക്ക് പടിപടി ആയി മറുപടി പറയാന്‍ പോകുകയാണെന്നും പോസ്റ്റര്‍ ഒട്ടിച്ചതും പ്രതിഫലം പ്രഖ്യാപിച്ചതും അതിന്‍റെ തുടക്കം ആണെന്നും പറയുന്നു. 

ബീഹാറിലെ ബഗുസരായി ജില്ലയില്‍ കനയ്യയുടെ ഗ്രാമത്തിനു അധികം ദൂരെയല്ലതെയാണ് ശര്‍മ്മയുടെ ജന്മസ്ഥലം ആയ ബര്‍ഹൈയ.ജേര്‍ണലിസം പഠനശേഷം ഛത്തീസ്ഗഡിലെ റായ്പൂരിലെ ഒരു  പത്രത്തില്‍ കോപ്പി എഡിറ്ററായി ജോലി ജോലി ചെയ്ത ശേഷം ആണ് ഇയാള്‍ 2014ല്‍ പൂര്‍വാഞ്ചല്‍ സേനയില്‍ ചേരുന്നത്.

This post was last modified on December 27, 2016 3:49 pm