X

ജാട്ട് സംവരണ ബില്‍ ഹരിയാന മന്ത്രിസഭ അംഗീകരിച്ചു

അഴിമുഖം പ്രതിനിധി

ജാട്ട് സംവരണ ബില്‍ ഹരിയാന മന്ത്രിസഭ അംഗീകരിച്ചു. ബില്‍ നടപ്പ് നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. മാര്‍ച്ച് 31-നകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംവരണം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് ജാട്ട് സമുദായം ഭീഷണി മുഴക്കിയതിന് തൊട്ടു പിന്നാലെയാണ് ബില്‍ മന്ത്രി സഭ അംഗീകരിച്ചത്. ഹരിയാന നിയമസഭ സമ്മേളനം മാര്‍ച്ച് 31-നാണ് അവസാനിക്കുന്നത്.

ഇന്നലെ ജിന്ദ്, ഝജ്ജാര്‍, റോത്തക് എന്നിവിടങ്ങളില്‍ ചേര്‍ന്ന പഞ്ചായത്തുകളാണ് പ്രക്ഷോഭം വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്. മുമ്പ് നടത്തിയതിനേക്കാള്‍ രൂക്ഷമായ പ്രക്ഷോഭമാകും നടത്തുകയെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ കാത്തിരിക്കാനാകില്ലെന്നും ഓള്‍ ഇന്ത്യ ജാട്ട് അരക്ഷണ്‍ സംഘര്‍ഷ് സമിതി പ്രസിഡന്റ് യശ്പാല്‍ മാലിക് പറഞ്ഞു.

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം അനുവദിക്കണമെന്നും ജാട്ടുകള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍.

This post was last modified on December 27, 2016 3:53 pm