X

കല്‍ക്കരി കുംഭകോണത്തില്‍ ആദ്യവിധിയെത്തി, രണ്ടു പേര്‍ കുറ്റക്കാര്‍

അഴിമുഖം പ്രതിനിധി

കല്‍ക്കരി പാടം വിതരണ കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് ഇസ്പാറ്റ് പ്രൈവറ്റ് ലിമിറ്റഡും കമ്പനി ഡയറക്ടര്‍മാരായ ആര്‍ എസ് റംഗതയും ആര്‍ സി റംഗതയും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. ജാര്‍ഖണ്ഡിലെ വടക്കന്‍ ധാഡു ബ്ലോക്കിലെ കല്‍ക്കരി ഖനി അനുവദിച്ചതിലെ ക്രമക്കേടുകളെ സംബന്ധിച്ച കേസിലാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. വ്യാജരേഖ ചമച്ചതിന് അവരെ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. ശിക്ഷയെ കുറിച്ചുള്ള വാദം മാര്‍ച്ച് 31-ന് നടക്കും. ജാമ്യത്തിലായിരുന്ന ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിബിഐയാണ് കേസ് അന്വേഷിച്ചത്.

This post was last modified on December 27, 2016 3:53 pm