X

ബാര്‍ കോഴ; വിജിലന്‍സിനു മൊഴി നല്‍കാന്‍ ബാറുടമകളെത്തി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് മൊഴിനല്‍കാനായി ബാറുടമകള്‍ എത്തി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരാണ് മൊഴി നല്‍കാനായി എത്തിയത്. എല്ലാ കാര്യങ്ങളും ഇന്ന് വിജിലന്‍സിന് മുന്നില്‍ പറയുമെന്ന് മൊഴി നല്‍കാനായി പോകുന്നതിനു മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരുമായി തങ്ങള്‍ പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍നിലപാടുകളില്‍ തന്നെ ബാറുടമകള്‍ ഉറച്ചു നില്‍ക്കുമോയെന്നതും നിലവിലെ സാഹചര്യത്തില്‍ സംശയമാണ്. സര്‍ക്കാര്‍ മദ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തുകയും കേസ് കോടതിയില്‍ കൂടുതല്‍ ദുര്‍ബലപ്പെടുകയും ചെയ്യുന്നതിനാല്‍ ഇനിയും സര്‍ക്കാരുമായി ഒരേറ്റുമുട്ടലിന് ബാര്‍ ഉടമകള്‍ തയ്യാറാകാന്‍ സാധ്യത കാണുന്നില്ല. ഇന്ന് മൊഴി നല്‍കുന്നവര്‍ അതില്‍ വെള്ളം ചേര്‍ത്താല്‍ കോഴക്കേസ് ദുര്‍ബലപ്പെടാനാണ് സാധ്യത.

This post was last modified on December 27, 2016 2:42 pm