X

ചെങ്ങന്നൂരിൽ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിച്ചാൽ തെറ്റ് പറയാനാകില്ലെന്ന് വെള്ളാപ്പള്ളി

ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള മാനസികാവസ്ഥയിലല്ല അണികളുള്ളതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിച്ചാല് തെറ്റ് പറയാനാകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയെ ഒരു പാഠം പഠിപ്പിക്കാൻ ഇത് ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇനിയും എൻഡിഎയുമായി സഖ്യം തുടർന്നാൽ അണികളുടെ പിന്തുണ ഉണ്ടാകില്ല. ഇപ്പോൾ ബിഡിജെഎസ്സിലുള്ളത് മനസ്സ് തളർന്ന അണികളാണ്. ബിഡിജെഎസ് രാഷ്ട്രീയ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. അണികളെ സൃഷ്ടിക്കാനാണ് ബിഡിജെഎസ് ശ്രമിക്കേണ്ടത്. അണികൾ കൂടെയുണണ്ടെങ്കിൽ ഇപ്പോൾ തള്ളിപ്പറയുന്നവർ കൂടെവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിഎസ് ശ്രീധരൻപിള്ള 42,000 വോട്ടു നേടിയത് സ്വന്തം കഴിവു കൊണ്ടാണെന്ന് വിശ്വസിച്ച് അഹങ്കരിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാൻ ബിഡിജെഎസ് ഒറു സ്ഥാനാർത്ഥിയെ നിറുത്തിയാൽ അത് തെറ്റാണെന്ന് പറയാനാകുമോയെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി ചോദിച്ചു.

ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള മാനസികാവസ്ഥയിലല്ല അണികളുള്ളതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അത്തരമൊരവസ്ഥയിലാണ് അനുഭവം അവരെ കൊണ്ടെത്തിച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

This post was last modified on May 5, 2018 6:16 pm