X

മുംബൈയിലെ ഇറച്ചി നിരോധനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഇറച്ചി നിരോധനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് ഈ മാസം 17 വരെ മുംബൈയില്‍ പ്രഖ്യാപിച്ച ഇറച്ചി നിരോധനത്തിനാണ് കോടതി സ്‌റ്റേ നല്‍കിയിരിക്കുന്നത്. മട്ടന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

നാലു ദിവസങ്ങളിലായി ഇറച്ചി വില്‍പ്പന നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് മുംബൈില്‍ നടന്നത്. പ്രതിഷേധം ശക്തമായപ്പോള്‍ രണ്ടുദിവസത്തേക്കായി നിരോധനം ചുരുക്കി. ശിവസേന, എം എന്‍ എസ്, കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളും ഇറച്ചി നിരോധനത്തിനെതിരെ രംഗത്ത് വരികയും ശിവസേന പരസ്യമായി ഇറച്ചി വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ മുംബൈ പോലൊരു മെട്രോപോളിറ്റീന്‍ നഗരത്തില്‍ ഇറച്ചി വില്‍പ്പന നിരോധന എത്രമാത്രം പ്രോയാഗികമാണെന്ന് കോടതി കഴിഞ്ഞദിവസം സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

This post was last modified on December 27, 2016 3:20 pm